Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഭീകരന്റെ സഹോദരിക്കും കുടുംബത്തിനും പോലീസ് മര്‍ദനം


നോക്കി നില്‍ക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി


പുല്‍വാമ- കശ്മീരില്‍ ഭീകരനെന്ന് സംശിക്കുന്നയാളുടെ സഹോദരിക്കും ഭര്‍ത്താവിനും പോലീസിന്റെ ക്രൂര മര്‍ദനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നോക്കി നില്‍ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കശ്മീരിനെ യുദ്ധക്കളമാക്കി രക്തമൊഴുക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഭീകരരോട് ഏറ്റുമുട്ടണമെങ്കില്‍ ഏറ്റുമുട്ടാം. അവരുടെ കുടുംബങ്ങളെ പീഡിപ്പിക്കരുത്. പുല്‍വാമയില്‍ പോലീസ് മര്‍ദനമേറ്റ റുബീനയുടെ വീട് സന്ദര്‍ശിച്ച ശേഷം മെഹ്ബൂബ മുഫ്തി പറഞ്ഞു. റുബീനയേയും ഭര്‍ത്താവിനെയും സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന് മെഹ്ബൂബ പറഞ്ഞു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് റുബീന കിടപ്പിലായിരിക്കയാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. വീട്ടമ്മയോട് പോലീസ് വളരെ മോശമായണ് പെരുമാറിയത്. അവരുടെ വസ്ത്രമുരിഞ്ഞാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മര്‍ദിച്ചത്. സ്ത്രീയെ തൊടാന്‍ വനിതാ പോലീസ് വേണമെന്നിരിക്കെയാണ് ഈ സംഭവമെന്ന് റുബീനയുടെ വസതിയില്‍ മെഹ്ബൂബ മുഫ്തി വാര്‍ത്താ ലേഖകരോട് പറഞ്ഞു. പോലീസുകരാനെതിരെ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു.


മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


അതിനിടെ, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പാര്‍ട്ടിയുടെ അടിത്തറയൊരുക്കാനാണ് മെഹ്ബൂബ ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ആവലാതികള്‍ കേള്‍ക്കാന്‍ തങ്ങളുണ്ടെന്ന് കശ്മീരി കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് അവരുടെ ശ്രമം. നിയമസഭ പരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്ത് അടുത്ത വര്‍ഷം മേയില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്.
87 അംഗ സംസ്ഥാന നിയമസഭ നവംബര്‍ 21 നാണ് ഗവര്‍ണര്‍ സത്യപാല്‍ മലിക് പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെഹ്ബുബ ശ്രമം നടത്തുന്നതിനിടയിലാണ് നിയസഭ പിരിച്ചുവിട്ടത്. രണ്ട് അംഗങ്ങളുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സും ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചിരുന്നു. കുതിരക്കച്ചവടവും സ്ഥിരതയില്ലായ്മയുമാണ് നിയമസഭ പിരിച്ചുവിടുന്നതിന്് ഗവര്‍ണര്‍ കാരണമായി പറഞ്ഞിരുന്നത്.

 

Latest News