ആപ്പിളിന്റെ ഹൈഎന്റ് ഐഫോണുകള്‍ 2019 അവസാനത്തോടെ ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കും. ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ഐഫോണിന്റെ അസബ്ലിംഗ് യൂണിറ്റ് തുടങ്ങുന്നത്.
ആദ്യമായാണ് തായ്വാന്‍ കോണ്‍ട്രാക്ട് നിര്‍മ്മാതാക്കള്‍ രാജ്യത്തിന് പുറത്തേക്ക് ഐഫോണ്‍ നിര്‍മ്മാണം കൊണ്ടുപോകുന്നത്. ഐഫോണ്‍ ഃ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഇത് ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പന പുതിയ തലത്തില്‍ എത്തിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ പ്ലാന്റിലായിരിക്കും ഐഫോണ്‍ നിര്‍മ്മാണം നടക്കുക. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിളോ, ഫോക്‌സ്‌കോണോ തയ്യാറായിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ ഫോക്‌സ്‌കോണ്‍ ഷവോമിക്ക് വേണ്ടി ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
2500 കോടിയുടെ പുതിയ പ്ലാന്റ് ഫോക്‌സ്‌കോണ്‍ ഐഫോണ്‍ നിര്‍മ്മാണത്തിനായി നിര്‍മ്മിക്കും എന്നാണ് സൂചന. ഈ വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രസ്താവനയാണ് തമിഴ്‌നാട് വ്യവസായ മന്ത്രി എംസി സമ്പത്ത് നടത്തിയത്. പുതിയ നിക്ഷേപം 25,000 പേര്‍ക്ക് പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇദ്ദേഹം പറഞ്ഞു.
ചൈന- അമേരിക്ക വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഇന്ത്യയിലേക്ക് ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തിന് കാരണം എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 24ന് തന്നെ ചെന്നൈയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ആപ്പിളിന്റെ ലോ എന്റ് മോഡല്‍ ആപ്പിള്‍ എസ്ഇ വിസ്‌റ്റേണ്‍ കോര്‍പ്പുമായി ചേര്‍ന്ന് ബംഗളൂരുവില്‍ നിന്നും ഉല്‍്പാദിപ്പിക്കുന്നുണ്ട്.