കോഴിക്കോട്- മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസി മലയാള സിനിമാ പ്രവര്‍ത്തകരാല്‍ പിന്നീട് ക്രൂരമായി വിസ്മരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവരെ അയവിറക്കുവാന്‍, രൂപീകൃതമായ പി.കെ. റോസി ഫൗണ്ടേഷന്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി രംഗത്തു വരുന്നു. ഫൗണ്ടേഷന്റെ ആദ്യ പ്രവര്‍ത്തനമെന്ന നിലക്ക് ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ജനുവരി 12ന് നടക്കുകയാണ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത തമിഴ് സിനിമാ സംവിധായകന്‍ പാ രജ്ഞിത്ത് നിര്‍വഹിക്കുന്നതായിരിക്കും.