Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൂഗിളിൽ കൂടുതൽ പേർ തിരയുന്നത് ഇവയെക്കുറിച്ചാണ് 

ഗൂഗിൾ ഉപഭോക്താക്കൾ ആരോഗ്യ പരിപാലനത്തിൽ അതീവശ്രദ്ധ പുലർത്തുന്നുവെന്ന് പഠനങ്ങൾ. ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ സംശയ നിവാരണത്തിനായി ലക്ഷക്കണക്കിന് പേരാണ് ഗൂഗിളിനെ ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ ആരോഗ്യ സംബന്ധമായി ഏറ്റവും കൂടുതൽ പേർ ഗൂഗിൾ ചെയ്തത് കെറ്റോ ഡയറ്റിനെക്കുറിച്ചും പനിയെക്കുറിച്ചുമാണ്. അമോട്രോഫിക് ലാറ്ററൽ സിലോറിസിസും എന്റോ മെട്രേസിസ് അസുഖവും ലിസ്റ്റിലുണ്ട്. ചില ഗൂഗിൾ ഉപയോക്താക്കൾക്ക് അറിയേണ്ടത് കഞ്ചാവിന്റെ ഉപയോഗം തലച്ചോറിനെ ബാധിക്കുമോ എന്നും അവശിഷ്ടങ്ങൾ മൂത്രത്തിൽ എത്ര കാലം അവശേഷിക്കും എന്നതാണ്.
 
എന്താണ് കെറ്റോ ഡയറ്റ് ?
ഗുഗിൾ പുറത്തു വിട്ട കണക്കു പ്രകാരം ലക്ഷക്കണക്കിന് പേരാണ് 2018 ൽ ഈ പുതിയ ഭക്ഷണക്രമത്തെക്കുറിച്ച് തെരഞ്ഞിരിക്കുന്നത്. ഉയർന്ന കൊഴുപ്പും കുറഞ്ഞ കുറഞ്ഞ കാർബണും ഉൾക്കൊളളുന്ന ഭക്ഷണ ക്രമമാണ് കെറ്റോ ഡയറ്റ് അല്ലെങ്കില് കെറ്റോജനിക് ഡയറ്റ്. കാർബോ ഹൈഡ്രേറ്റിന്റെ ശരീരത്തിന്റെ ഉളളിലേക്കുളള പരമാവധി കുറച്ചു കൊണ്ട് ഗ്ലൂക്കോസ് ഉൽപാദനം കുറക്കാൻ ഈ ഭക്ഷണ രീതി സഹായിക്കുന്നു. ഇതിലൂടെ കെറ്റോസിസ് എന്ന പ്രക്രയ നടക്കുകയും അത് വഴി കരൾ കെഴുപ്പിനെ കെറ്റോണുകൾ ആക്കി മാറ്റുകയും ഈ കെറ്റോണുകൾ ഊർജ്ജ ഉൽപാദനം നടത്തുകയും ചെയ്യുന്നു. ശരീരഭാരം കുറക്കാനുളള എളുപ്പ വഴി ആയാണ് കെറ്റോജനിക് ഡയറ്റിനെ സെലിബ്രിറ്റികൾ അടക്കമുളളവർ പിന്തുടരുന്നത്. വിശപ്പ് നന്നായി ഉണ്ടാവുന്നത് കൊണ്ടു തന്നെ ദീർഘാടിസ്ഥാനത്തിൽ ഇത് പിന്തുടരുക അസാദ്ധ്യമാണെന്ന് വിദഗ്ധർ പറയുന്നു.
 
അമോട്രോഫിക് ലാറ്ററൽ സിലോറിസിസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അസുഖമാണ് അമോട്രോഫിക് ലാറ്ററൽ സിലോറിസിസ്. എ എൽ എസ് എന്ന ചുരുക്കപ്പേരിലാണ് ആരോഗ്യ ശാസ്ത്ര രംഗത്ത് ഈ അസുഖം അറിയപ്പെടുന്നത്. എ എൽ എസ് ബാധിക്കുന്നതോടെ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ താളം തെറ്റും. നടത്തം, മറ്റു ചലനങ്ങൾ എന്നിവയയെല്ലാം ഇത് ബാധിക്കും. സമീപകാലത്ത് മരണമഞ്ഞ സ്റ്റീഫൻ ഹോക്കിംഗ് ഈ അസുഖ ബാധിതനായിരുന്നു. 

എൻഡോമെട്രോസിസ്
ഗർഭാശയത്തിനുളളിലുളള കലകൾ ഗർഭാശയത്തിനു പുറത്തേക്ക് വളരുന്ന അവസ്ഥയാണ് എൻഡോമെട്രോസിസ്. സ്ത്രീകളുടെ ആർത്തവ സമയത്ത് അസഹനീയമായ വേദനക്ക് ഇത് കാരണമാവും.
 

Latest News