കൊച്ചി: ഫ്‌ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്‍പനയും നടത്തി അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ താമസസ്ഥലത്തു സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ പതിവ് സന്ദര്‍ശകര്‍. ഇവരെ ചോദ്യം ചെയ്യും. അശ്വതി താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്. സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണു ചോദ്യം ചെയ്യല്‍ . നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പതിവായി ഇവര്‍ പോകാറുണ്ടായിരുന്നതായും കണ്ടെത്തി.
ഗോവയിലെ മയക്കുമരുന്ന് പാര്‍ട്ടിക്കിടെയാണ് ബംഗളൂരില്‍ താമസിക്കുന്ന അരുണ്‍ എന്ന മലയാളി യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്നു അരുണ്‍ മുഖേനെയാണ് അശ്വതി മയക്കുമരുന്നു വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അരുണിനെ പിടികൂടാന്‍ സാധിച്ചാല്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നു പോലീസ് പറഞ്ഞു. അതേസമയം, വിഷാദ രോഗത്തില്‍ നിന്നും രക്ഷ തേടാനാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്.
കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പറഞ്ഞുറപ്പിച്ച തുക ബാങ്ക് അക്കൗണ്ടിലെത്തിയാല്‍ ആവശ്യക്കാരോട് ഹോട്ടലുകളില്‍ അല്ലെങ്കില്‍ ബേക്കറികളില്‍ എത്താന്‍ അശ്വതി ആവശ്യപ്പെടും. ഇവിടെ വെച്ചാണ് ചെറിയ പായ്ക്കറ്റുകളിലാക്കി മയക്കുമരുന്ന് കൈമാറിയിരുന്നത്. ഗ്രാമിന് മൂവായിരം രൂപ വരെ ഈടാക്കിയാണ് വില്‍പന നടത്തിയിരുന്നത്.
ഗ്രാമിനു 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്. മയക്കുമരുന്ന് വില്‍പന മാത്രമല്ല, സെക്‌സ് റാക്കറ്റ് റാക്കറ്റുമായും അശ്വതിക്ക് ബന്ധമുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
സിനിമ, സീരിയല്‍ രംഗത്ത് അത്ര സജീവമൊന്നും അല്ല അശ്വതി. എന്നാല്‍ , അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും പേരിലാണ് ഇവര്‍ പലരുമായും ബന്ധം പുലര്‍ത്തിയിരുന്നത്. അശ്വതിക്കു പല പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്.
ഗ്രാമിന് രണ്ടായിരം രൂപ നിരക്കില്‍ ആയിരുന്നു അശ്വതി മയക്കുമരുന്ന് വിറ്റിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . എംഡിഎംഎ (മെഥലിന്‍ ഡയോക്‌സി മെഥാഫിറ്റമിന്‍) എന്ന നിരോധിത മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.
അശ്വതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ഇവരുടെ മയക്കുമരുന്നു ബന്ധവും സെക്‌സ് റാക്കറ്റ് ബന്ധവും പുറത്തു കൊണ്ടു വരാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ആണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത് എന്നാണ് വിവരം. അറസ്റ്റിലാകുമ്പോള്‍ അശ്വതിയുടെ ഫ്‌ളാറ്റില്‍ ഇടപാടിനെത്തിയ ഒരു മുംബൈ സ്വദേശിയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്