കെ.ജി ദേവകി അമ്മ അന്തരിച്ചു 

ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രമുഖ റേഡിയോ കലാകാരിയും മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. തനിനിറം പത്രാധിപരായിരുന്ന പൂജപ്പുര കലാനിലയത്തില്‍ പരേതനായ കലാനിലയം കൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. ആറുമാസത്തോളമായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിര പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ദേവകി അമ്മ ശ്രദ്ധേയയായിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് പൂജപ്പുരയിലെ വസതിയില്‍ നടക്കും.

Latest News