Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം  കേന്ദ്രം നിരീക്ഷിക്കും

ന്യൂദൽഹി -സ്വകാര്യ കംപ്യൂട്ടറുകൾ നിരീക്ഷിക്കാൻ പത്ത് സുരക്ഷാ ഏജൻസികൾക്ക് അനുമതി നൽകിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ ഐ.ടി ആക്ടിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിയമ വിരുദ്ധമെന്ന് ബോദ്ധ്യപ്പെടുന്ന ഉള്ളടക്കം നിയന്ത്രിക്കാനും നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യാനും സർക്കാറിന് അധികാരം നൽകുന്നതാണ് ഭേദഗതി. ഇതിനായി അഞ്ചു പേജുള്ള കരട് റിപ്പോർട്ട് ഐ.ടി മന്ത്രാലയം തയാറാക്കി. ഐ.ടി നിയമത്തിലെ മൂന്നാം വകുപ്പിൽ പുതിയ ഉപവിഭാഗം കൂട്ടിച്ചേർത്താണ് ഭേദഗതി.
ജനുവരി ഏഴിനകം അഭിപ്രായമറിയിക്കാൻ ഫേസ്ബുക്ക്, ഗൂഗിൾ, വാട്‌സാപ്പ്, ആമസോൺ, യാഹു, ട്വിറ്റർ തുടങ്ങിയ ഇന്റർനെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിട്ടില്ല. സർക്കാർ ഏജൻസികൾക്ക് പരിശോധിക്കാനുതകും വിധമായിരിക്കണം ഓൺലൈൻ ഉള്ളടക്കം നൽകേണ്ടത്.
50 ലക്ഷത്തിന് മുകളിൽ വരിക്കാരുള്ള സമൂഹ മാധ്യമങ്ങൾ സർക്കാർ അന്വേഷണ ഏജൻസികളെ സഹായിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സർക്കാർ അന്വേഷണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.

Latest News