ഗൂഗിൾ മാപ്‌സിൽ ഒട്ടനവധി സവിശേഷതകളാണ് ഇപ്പോൾ. നിത്യേന യാത്ര ചെയ്യുന്ന എല്ലാവരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്‌സ്. ആപ്ലിക്കേഷനിൽ ലളിതമായ യാത്രാ മാർഗമാണ് കാണിക്കുന്നത്. നിങ്ങൾ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം ഗൂഗിൾ മാപ്‌സിലൂടെ അറിയാം. അതിനായി ആദ്യം നിങ്ങൾ നീല ഡോട്ടിൽ ടാപ്പ് ചെയ്യുക, അതിനു ശേഷം സേവ് യുവർ പാർക്കിംഗ് എന്ന് ആൻഡ്രോയിഡിലും സെറ്റ് പാർക്കിംഗ് ലൊക്കേഷൻ എന്ന് ഐഒഎസിലും ടാപ്പഉ ചെയ്യുക. കാറിനെ കുറിച്ചുളള അധിക വിവരങ്ങളും ഇതിൽ ചേർക്കാൻ കഴിയും. പാർക്കിംഗ് ലൊക്കേഷൻ സുഹൃത്തുക്കൾക്ക് പങ്കിടാനും കഴിയും. തത്സമയ ലൊക്കേഷൻ (റിയൽ ടൈം) പങ്കിടാം. ഈ നാവിഗേഷൻ ആപ്പിലൂടെ തത്സമയ ലൊക്കേഷനും കോൺടാക്റ്റുകൾ ഉപയോഗിച്ച് പങ്കിടാവുന്നതാണ്. ഇത് ചെയ്യുന്നതിനായി സൈഡ് മെനുവിൽ ടാപ്പ് ചെയ്യുക അല്ലെങ്കിൽ 'നിങ്ങൾ എവിടെയാണ്' എന്നു സൂചിപ്പിക്കുന്ന നീല ഡോട്ടിൽ ടാപ്പ് ചെയ്യുക. ശേഷം ഷെയർ ലൊക്കേഷൻ ടാപ്പ് ചെയ്ത് ആരുമായി പങ്കിടണം എന്നു തെരഞ്ഞെടുക്കുക. ആവശ്യമുളള സമയപരിധി സജ്ജീകരിക്കാനും കഴിയും. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം. എടിഎം, പെട്രോൾ പമ്പ്, ബാർ, റെസ്‌റ്റോറന്റ് എന്നിങ്ങനെയുളള പല സ്ഥലങ്ങളും നിങ്ങളുടെ നിലവിലെ സ്ഥലത്തു നിന്നും എത്ര ദൂരമുണ്ടെന്നു കണ്ടെത്താം. ബിസിനസ് ഫോൺ നമ്പറുകൾ, റേറ്റിംഗ്‌സ് മുതലായ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം. യൂബർ, ഓല എന്നിവയുടെ നിരക്കുകൾ താരതമ്യം ചെയ്യാം. ഗൂഗിൾ മാപ്‌സ് ആപ്ലിക്കേഷനിൽ ട്രാഫിക് അപ്‌ഡേറ്റ് പരിശോധിച്ച ശേഷം ഓല അല്ലെങ്കിൽ യൂബർ ബുക്ക് ചെയ്യുക. ആഗ്രഹിക്കുന്ന വാഹനം തെരഞ്ഞെടുക്കാം. ഇത് ഗൂഗിൾ മാപ്‌സിൽ മാറ്റം വരുത്തിയ പുതിയൊരു സവിശേഷതയാണ്. ഐഫോണിലും ഐപാഡിലും ഇത് ഉപയോഗിക്കാം. ഇത് ചെയ്യുന്നതിനായി നാവിഗേഷൻ മോഡ് ഡ്രൈവിംഗ് സമയത്ത് 'ആരോ' എന്നതിൽ ടാപ്പ് ചെയ്യുക. ഇത് തെരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ത വാഹനങ്ങളുടെ ഒരു പോപ്പ് കാണാം. ഇത് ഐഒഎസിനു മാത്രമാണ്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങൾ സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളിലെ കടകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കാണാം. ആ സ്ഥലം ഗൂഗിൾ മാപ്‌സിൽ തിരയുമ്പോൾ, താഴെയായി സ്ഥലപ്പേര് അല്ലെങ്കിൽ വിലാസം ടാപ്പു ചെയ്യുക. ഫോട്ടോ കാണുന്നതു വരെ താഴേക്ക് സ്‌ക്രോൾ ചെയ്യുക. സ്‌ക്രോൾ ചെയ്താൽ സ്ട്രീറ്റ് വ്യൂ ചിഹ്നം കാണാം. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം. ഐഫോൺ, ഐപാഡ് എന്നീ ഉപയോക്താക്കൾക്കാണ് ഈ സവിശേഷതയുളളത്. അതായത് ഗൂഗിൾ മാപ്പ് ഉപയോക്താക്കൾക്ക് ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ ഈ ആപ്പ് ഉപയോഗിക്കാം. ഐഫോണിന്റെ വിഡ്ജറ്റ് സ്‌ക്രീൻ ഫോണിനെ അൺലോക്ക് ചെയ്യാതെ തന്നെ ഉപയോഗിക്കാൻ കഴിയും കൂടാതെ ആപ്ലിക്കേഷൻ തുറക്കാതെ തന്നെ നിർദ്ദേശങ്ങൾ ആക്‌സിസ് ചെയ്യാം. ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാം. മറന്നു പോകുന്ന പല കാര്യങ്ങൾ ഗൂഗിൾ മാപ്‌സ് ഓർമ്മപ്പെടുത്തും. ഇത് ഐഒഎസിൽ മാത്രമാണ്. റിയൽ ടൈം അറിയാം. ട്രെയിനുകളുടേയും ബസുകളുടേയും തത്സമയ സമയം അറിയാനും ഗൂഗിൾ മാപ്‌സ് സഹായകമാണ്.