Sorry, you need to enable JavaScript to visit this website.

സണ്ണി ലിയോണ്‍ മുന്നില്‍,  മോഡിയും സല്ലുവും പിന്നില്‍ 

മുംബൈ: കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സല്‍മാന്‍ ഖാനെയും അല്ല. അത് മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ അടിസ്ഥാനമാക്കി ലൈവ് മിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സണ്ണി ലിയോണ്‍ , സല്‍മാന്‍ ഖാന്‍, നരേന്ദ്ര മോദി എന്നിങ്ങനെയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക. പിന്നാലെ ഷാറൂഖ് ഖാന്‍, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരുമുണ്ട്. നടിമാരില്‍ സണ്ണി ലിയോണിന് ശേഷം ഏറ്റവും അധികം തിരഞ്ഞിരിക്കുന്നത് കത്രീന കൈഫിനെയാണ്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ എന്നിവരാണു പിന്നീടുള്ള സ്ഥാനങ്ങളില്‍ . പോയ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ മലയാളി താരം പ്രിയാ പ്രകാശ് വാര്യര്‍ മുന്നിലുണ്ട്. സെര്‍ച്ചില്‍ മുന്നിലുള്ള സല്‍മാന്റെ സിനിമകളും പാട്ടുകളുമാണ് ആളുകള്‍ കൂടുതല്‍ തെരഞ്ഞതെങ്കില്‍ നടിമാരുടെ കാര്യം വരുമ്പോള്‍ ഇത് പാടേ മാറുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹോട്ട്, സെക്‌സി എന്നൊക്കെ ചേര്‍ത്താണ് നടിമാരുടെ സെര്‍ച്ച്.
 

Latest News