Sorry, you need to enable JavaScript to visit this website.

ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുമായി   ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.

പ്രത്യേക സംവിധാനങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ്  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. സാധാരാണ ക്രഡിറ്റ് കാര്‍ഡുകളില്‍നിന്നും വ്യത്യസ്തമായി പെയ്‌മെന്റിന് പ്രത്യേക സംവിധാനങ്ങളാണ് ഇന്ററാക്ടീവ് കാര്‍ഡുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. നെക്സ്റ്റ് ക്രഡിറ്റ് കാര്‍ഡ് എന്നാണ് ഈ കാര്‍ഡ് അറിയപ്പെടുന്നത്. വളരെ വേഗത്തിലും സംശയങ്ങളില്ലാതെയും പര്‍ച്ചേസ് ചെയ്യാനാകും എന്നതാണ് ഈ കാര്‍ഡുകളുടെ പ്രത്യേകത. പര്‍ച്ചേസ് ചെയ്യുന്നതിനായി മൂന്ന് വ്യത്യസ്ത പുഷ് ബട്ടണുകള്‍ കാര്‍ഡില്‍ സജ്ജികരിച്ചിട്ടുണ്ട്. ഇ എം ഐ, റിവാര്‍ഡ്, നോര്‍മല്‍ ക്രഡിറ്റ് എന്നിങ്ങനെയാണ് പുഷ് ബട്ടണുകള്‍. പര്‍ച്ചേസ് ചെയ്യുമ്പോള്‍ തന്നെ ഈ ബട്ടണുകളില്‍ അമര്‍ത്തി ഏതു രീതിയില്‍ പണം നല്‍കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഇത് പെയ്‌മെന്റ് കൂടുതല്‍ എളുപ്പത്തിലാക്കും. 
 

Latest News