2019 ല്‍ സിനിമാലോകത്തു ശക്തമായ തിരിച്ചുവരവിനൊരുങ്ങി ദിലീപിന്റെ ശ്രമങ്ങള്‍ . കേസും അറസ്റ്റും ജയില്‍വാസവും മൂലം ഉണ്ടായ വീഴ്ച മറികടക്കാന്‍ സിനിമ നിര്‍മ്മിച്ച് നായകനാവുകയാണ് ദിലീപ്. തന്റെ പുതിയ ചിത്രം ദിലീപ് പ്രഖ്യാപിച്ചു. പറക്കും പപ്പന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്. ജനപ്രിയനായക പട്ടം പോസ്റ്റാറിനൊപ്പം നല്‍കിയിട്ടുണ്ട്. കാര്‍ണിവല്‍ മോഷന്‍ പക്‌ചേഴ്‌സും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രോഡക്ഷനും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പറക്കും പപ്പന്‍ ഒരു ലോക്കല് സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ഛായഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. തായ്‌ലാന്റിലും ബാങ്കോക്കിലുമാണ് ഇതിന്റെ ലൊക്കേഷന്‍ .