ബാങ്കോക്ക്: തായ്‌ലന്‍ഡിലെ അമോണ്‍സാന്‍ സുന്തോരം മലിരാത്ത്ഫ ചാരാപോണ്‍ ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ഗിത്താറും കിവിയും. ഇരട്ടകളില്‍ ആണും പെണ്ണും ജനിച്ചാല്‍, അത് പൂര്‍വജ•ത്തിലെ ബന്ധം കൊണ്ടാണെന്നാണ് തായ്‌ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസം.
ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അവരുടെ മാതാപിതാക്കള്‍. കഴിഞ്ഞ ജ•ത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്ക•ാരായിരുന്നുവെന്നും അവരുടെ അന്നത്തെ ചെയ്തികളുടെ ഫലമായാണ് ഈ ജ•ത്തില്‍ ഒരുമിച്ച് പിറന്നതെന്നുമാണ് ഇവര്‍ പറയുന്നത്. 2012 സെപ്റ്റംബറില്‍ ജനിച്ച ഗിത്താറും കിവിയും വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഭരണങ്ങളിട്ട് പരസ്പരം മോതിരം കൈമാറി വിവാഹം കഴിക്കുകയായിരുന്നു. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിത•ാരുമൊക്കെ സാക്ഷികളായിരുന്നു. പൂര്‍വജ•ത്തിലെ ബന്ധം അവിടെ പൂര്‍ണമായില്ലെന്നും അതുകൊണ്ടാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണ് വിശ്വാസം. ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തിയില്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ കഷ്ടകാലവും ഉണ്ടായിക്കൊണ്ടിരിക്കും. അതൊഴിവാക്കാനാണ് ബാങ്കോക്കിനടുത്ത് സമുത് പ്രകാനില്‍ വെച്ച് ഗിത്താറിനെയും കിവിയെയും ആറാം വയസ്സില്‍ത്തന്നെ മിന്നുകെട്ടിച്ചത്.
വിശ്വാസപ്രകാരം ഗിത്താറും കിവിയും വിവാഹിതരായെങ്കിലും ഇതവരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിക്കില്ല. അവര്‍ സഹോദരീ സഹോദര•ാരായിത്തന്നെ ജീവിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് സ്വന്തം പങ്കാളികളെ കണ്ടെത്താനും സാധിക്കും.