Sorry, you need to enable JavaScript to visit this website.

നാസയുടെ കലണ്ടറില്‍ തമിഴ് ബാലന്റെ ചിത്രവും 

നാസയുടെ കലണ്ടറില്‍ തമിഴ് ബാലന്റെ ചിത്രവും. അമേരിക്കയിലെ നാഷനല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) 2019ലെ വാര്‍ഷിക കലണ്ടറില്‍ തമിഴ്‌നാട്ടിലെ പന്ത്രണ്ടു വയസ്സുകാരന്‍ വരച്ച ചിത്രവും. ഡിണ്ടുഗലിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍. തേന്‍മുകിലനാണ് നാസ കലണ്ടറില്‍ തന്റെ ചിത്രത്തിനും ഇടം നേടിയെടുത്ത് രാജ്യത്തിന്റെ അഭിമാനമായത്. നാസയുടെ അറിയിപ്പിനെ തുടര്‍ന്ന്  പിന്നാലെ വിവിധ രാജ്യങ്ങളില്‍നിന്നും കോടിക്കണക്കിന് കുട്ടികളാണ് ചിത്രങ്ങള്‍ അയച്ചത്. അതില്‍ നിന്നും തേന്‍മുകിലന്റെ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശൂന്യാകാശത്ത് പച്ചക്കറി നട്ടുപിടിപ്പിച്ചാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് പോഷകാഹരമായി (സ്‌പേസ് ഫുഡ്) അവ ഉപയോഗിക്കാമെന്ന ആശയമാണ് ചിത്രത്തില്‍ വിദ്യാര്‍ത്ഥി പങ്ക് വച്ചിരിക്കുന്നത്.

Latest News