ബാഹുബലിയുടെ ഹിന്ദി പതിപ്പിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെകുറിച്ചും തുറന്നു പറയുകയാണ് സംവിധായകന്‍ രാജ മൗലി. ബോളിവുഡിലെ ഫേമസ് ഷോയായ കോഫി വിത്ത് കരണ്‍ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയില്‍ ബാഹുബലി സംവിധാനം ചെയ്താല്‍ ദേവസേന എന്ന കഥാപാത്രത്തിന് ആരെ തെരഞ്ഞെടുക്കുമെന്ന് കരണ്‍ ചോദിച്ചു. ദീപിക ദേവസേന എന്ന കഥാപത്രത്തിന് അനുയോജ്യ ദീപിക പദുകോണാണെന്നും അവരെ ഈ ചിത്രത്തിലേയ്ക്ക് പരിഗണിക്കുമെന്നും രാജമൗലി പറഞ്ഞു. അതേസമയം ബാഹുബലിയായിട്ട് പ്രഭാസും ബല്ലാല ദേവനായി റാണയുമായിരിക്കും എത്തുക എന്നും എസ് എസ് രാജമൗലി പറഞ്ഞു. ബോളിവുഡിലെ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കുറിച്ചും കരണ്‍ റാണയോടും പ്രഭാസിനോടും ചോദിച്ചിരുന്നു. രണ്ടു പേരും ദീപികയുടെ പേരാണ് പറഞ്ഞത്. ബോളിവുഡില്‍ ഏറ്റവും ആരാധകരുളള താരമാണ് ദീപിക. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിമാരില്‍ പ്രഥമ സ്ഥനം ദീപികയ്ക്കാണ്. സ്വന്തം പ്രയ്തനം കൊണ്ട ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദീപിക