Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കരീം' ക്യാപ്റ്റന്മാർക്ക് അബീർ പരിരക്ഷ

കരീം ടാക്‌സി കമ്പനിയും അബീർ മെഡിക്കൽ ഗ്രൂപ്പും  തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചപ്പോൾ.

സൗദിയിലെ പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനിയായ കരീം ടാക്‌സി കമ്പനിയും ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പും ആരോഗ്യ രംഗത്തെ സേവനങ്ങൾക്ക് ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം ക്യാപ്റ്റന്മാർ എന്നറിയപ്പെടുന്ന രണ്ടു ലക്ഷത്തിലധികം വരുന്ന കരീം ഡ്രൈവർമാർ  ഇനി അബീറിന്റെ ആരോഗ്യ പരിരക്ഷയുടെ പരിധിയിൽ വരും.
സൗദിയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന അബീർ ഹോസ്പിറ്റലുകളിലും മെഡിക്കൽ സെന്ററുകളിലും  ഇവർക്കും ഇവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ  സേവനങ്ങൾ ലഭ്യമാവും.
ആരോഗ്യരംഗത്തെ മികവുറ്റ സേവനവുമായി ഇരുപത് വർഷം പിന്നിടുന്ന അബീർ മെഡിക്കൽ ഗ്രൂപ്പുമായുള്ള ബന്ധം തങ്ങളുടെ ക്യാപ്റ്റൻസിന്റെ ആരോഗ്യ സുസ്ഥിരതക്കു വലിയ പ്രാധാന്യം നൽകുന്നതിന് കരണമാവുമെന്ന് കരീം റീജണൽ മാനേജർ എൻജിനിയർ ഇയാദ് അൽ ദൗലൂജ് അഭിപ്രായപ്പെട്ടു.
റിയാദ് കരീം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബീർ ഗ്രൂപ്പ് സെൻട്രൽ റീജിയൺ അഡ്മിൻ ഹെഡ് സയീദ് അബ്ദുല്ല അൽ അംറി, റീജിയണൽ ഓപ്പറേഷൻസ് ഹെഡ് ഡോ. ഷിനൂപ് രാജ്,  കരീം ജനറൽ മാനേജർ റാമി കഹേൽ,  മാർക്കറ്റിംഗ് ഡയറക്ടർ ഇയാദ് അൽ ദൗലൂജ്, മജീദ് ജഹാംഗീർ, ഡോ. സയിദ് അജിലാൽ, ജോബി ജോസ്, മുഹമ്മദ് ഉബൈദുല്ല, സാദ് ഉമയൂൺ തുടങ്ങിയവർ സംബന്ധിച്ചു.  
 

Latest News