കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സീറോയ്ക്ക് തരക്കേടില്ലാത്ത പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സീറോ കണ്ടെന്നും, തനിക്കും കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാല ഇക്കാര്യം പങ്കുവെച്ചത്. താന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും മലാല വീഡിയോയില്‍ പറയുന്നു.
'ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. മികച്ചയൊരു എന്റര്‍ടെയിനര്‍. എന്റെ കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടമായി. നിങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരിക്കും അത്. നിങ്ങളൊരു നല്ല വ്യക്തിയാണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതുതന്നെ പറയുന്നു' മലാല വീഡിയോയില്‍ പറഞ്ഞു. ചെന്നെ എക്‌സ്പ്രസിന് ശേഷം ഷാരൂഖ ഖാന് ബോളിവുഡില്‍ വന്‍ വിജയങ്ങളില്ല. അതുകൊണ്ട് തന്നെ സീറോ പരാജയപ്പെട്ടാല്‍ തനിക്ക് ഒരു മടങ്ങിവരവ് അസാധ്യമായിരിക്കുമെന്നാണ് ഷാരൂഖ് ഖാന്‍ അടുത്തയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വന്‍ വന്‍വിജയത്തിന്റെ പ്രതികരണമല്ല തുടക്ക ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമായ ഇന്നലെ 18 കോടിയോളം രൂപയാണ് കലക്റ്റ് ചെയ്തിരിക്കുന്നത്.