സിനിമാ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് നടി അദിതി റാവു ഹൈദാരിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. സിനിമയില്‍ ഇനി ഭാവി ഇല്ല എന്ന് ചിന്തിച്ചുപോയ സമയമായിരുന്നു അത്. തുടക്കകാലം വളരെ അധികം സുരക്ഷിതത്വത്തോടെ വളര്‍ന്ന ചുറ്റുപാടായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ നിഷ്‌കളങ്കതയോടെയാണ് സിനിമാ ലോകത്ത് എത്തിയത്. സിനിമ മേഖലയെ കുറിച്ച് കേട്ട കിംവദന്തികളെല്ലാം സത്യമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഒരുപാട് അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. എന്നാലും ഒരു അനുഭവമുണ്ടായി. ഇതാണോ അതാണോ എന്ന രണ്ട് ചോയിസ് എനിക്കുണ്ടായിരുന്നു. ഇത് വേണ്ട എന്ന് തീരുമാനിച്ച് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു. ആ സംഭവത്തിന് ശേഷം എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഒന്‍പത് മാസത്തോളം ഒരു സിനിമയും ഇല്ലാതെ ഞാന്‍ വീട്ടിലിരുന്നു. വളരെ അധികം സങ്കടം തോന്നിയ മാസങ്ങളായിരുന്നു അത്. എല്ലാം കഴിഞ്ഞെന്നു കരുതി ഇനി സിനിമ എന്ന ലോകമെനിക്കില്ല, സിനിമ ഇത്രയേ ഉള്ളൂ എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ മാനേജരാണ് നെഗറ്റീവ് ചിന്തകളില്‍ നിന്ന് പിന്തിരിപ്പിച്ചുവിട്ടത്. എന്നാല്‍ ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് പതിയെ അവസരങ്ങള്‍ വന്നു തുടങ്ങി. ഇപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിളായവര്‍ക്കൊപ്പം എനിക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതില്‍ സന്തോഷവുമുണ്ട് അദിതി റാവു ഹൈദാരി പറഞ്ഞു