ന്യൂദൽഹി- സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ മൂന്നുവരെയും പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച് 29 വരെയും നടക്കും. മറ്റു മത്സരപരീക്ഷകളുടെ തിയതിയുമായി കൂട്ടിമുട്ടാത്തവിധമാണ് സി.ബി.എസ്.ഇ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
പരീക്ഷ രാവിലെ പത്തരമുതൽ ഉച്ചക്ക് ഒന്നരവരെയായിരിക്കും. കുട്ടികൾക്ക് ഉത്തരമെഴുതാനുള്ള ഷീറ്റ് പത്തുമണിക്ക് തന്നെ നൽകും. ചോദ്യപേപ്പർ 10.15ന് നൽകും. പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും.