Sorry, you need to enable JavaScript to visit this website.

ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമായി  മമ്മുട്ടി 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ ചൂടില്‍ ആന്ധ്രാപ്രദേശില്‍ തിളങ്ങുക മലയാളികളുടെ സ്വന്തം മമ്മൂട്ടി. 2004ല്‍ കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ച, മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന സിനിമയായ യാത്ര റിലീസിനൊരുങ്ങുകയാണ്. ആന്ധ്രാക്കാരുടെ പ്രിയ നേതാവായി എത്തുന്നത് സാക്ഷാല്‍ മമ്മൂട്ടിയും. വൈ.എസ് രാജശേഖര റെഡ്ഡി നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. യാത്രയുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രം ആടുത്ത ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ രംഗത്ത് തന്നെ ചിത്രം വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ വൈ.എസ്. ആറിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക ജഗപതി ബാബുവാണ്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

Latest News