Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടാം വയസ്സില്‍ വര്‍ഷം  ഒന്നര കോടി വരുമാനം 

ഒരു വര്‍ഷം ഒന്നര കോടി രൂപയുടെ വരുമാനമുള്ള 'ഫ്‌ലെക്‌സിന്‍ ഇന്‍ മൈ കംപ്ലക്ഷന്‍' എന്ന ടീ ഷര്‍ട്ട് കമ്പനിയുടെ ഉടമസ്ഥയായ ഖെറിസിന് പ്രായം 12.  വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ? എന്നാല്‍, അതാണ് സത്യം. കഴിഞ്ഞ ഏപ്രിലിലാണ് ഖെറിസ് റോജേഴ്‌സ് 'ഫ്‌ലെക്‌സിന്‍ ഇന്‍ ഇന്‍ മൈ കംപ്ലക്ഷന്‍' എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്. അമ്മ നല്‍കിയ പതിനായിരം ഡോളറായിരുന്നു കമ്പനിയുടെ മൂലധനം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അതുയര്‍ന്ന് ഒന്നര കോടിയായി. ഇപ്പോള്‍ പ്രമുഖ ബ്രാന്‍ഡായ നൈക്കിന്റെ  ബ്രാന്‍ഡ് അംബാഡിഡറാണ് ഖെറിസ്. നിങ്ങളുടെ ചര്‍മത്തിന്റെ  നിറം എന്താണോ അതില്‍ കംഫര്‍ട്ടബിളായിരിക്കുക. അതില്‍ അഭിമാനിക്കുക ഇതാണ് ഖെറിസ് മുന്നോട്ടു വെക്കുന്ന സന്ദേശം. 
എപ്പോഴും നിറത്തിന്റെ  പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയാണ് ഖെറിസ്. ഇതോടെ മാനസികമായി തകര്‍ന്ന ഖെറിസിന്  ശക്തമായ പിന്തുണ നല്‍കിയത് മൂത്ത സഹോദരിയാണ്. കഴിഞ്ഞ ഏപ്രിലാണ് സഹോദരി ഖെറിസിന്റെ  ചിത്രം ട്വിറ്ററില്‍ 'ഫ്‌ലെക്‌സിന്‍ ഇന്‍ ഹെര്‍ കംപ്ലക്ഷന്‍' എന്ന ഹാഷ് ടാഗോടു കൂടി പോസ്റ്റ് ചെയ്തത്. എന്നാല്‍, മുത്തശ്ശി ഇത് 'ഫ്‌ലെക്‌സിന്‍ അവര്‍ കംപ്ലക്ഷന്‍' എന്നാക്കി. അതോടെ, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഹാഷ് ടാഗ് വൈറലായി. 
ഇതിനു പിന്നാലെ ടീഷര്‍ട്ട് കമ്പനി തുടങ്ങിയ ഇവര്‍ ഇതുവരെ വിറ്റത് 20,000 ടീഷര്‍ട്ടുകളാണ്. ഖെറിസിന്റെ  കമ്പനിയുടെ വെയര്‍ഹൗസും ഗാരേജും എല്ലാം ഒരുസ്ഥലത്തു തന്നെയാണ്. ടീഷര്‍ട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എല്ലാവര്‍ക്കും കാണാം. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ കൂടിയായിരുന്നു ഖെറിസ്. 

Latest News