Sorry, you need to enable JavaScript to visit this website.

നടന്‍ വിശാല്‍ പോലീസ് കസ്റ്റഡിയില്‍ 

ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനെ തുടര്‍ന്നു നടികര്‍ സംഘം  നേതാവ് കൂടിയായ നടന്‍ വിശാല്‍ പോലീസ് കസ്റ്റഡിയില്‍. വിശാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
നിര്‍മ്മാതാവായ എ.എല്‍.അഴകപ്പന്റെ നേതൃത്വത്തിലുളള നിര്‍മ്മാതാക്കളുടെ സംഘമാണ് ഓഫിസ് പൂട്ടിയത്. വിശാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ജനറല്‍ കമ്മിറ്റി യോഗം വിളിച്ചിട്ടില്ലെന്നും അഴകപ്പന്‍ ഇന്നലെ ആരോപിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശാല്‍ എട്ട്  കോടിയോളം രൂപ വരവ് വെച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം തന്നെ വിശാല്‍ നിഷേധിച്ചു.കൗണ്‍സിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് വിശാല്‍ പറഞ്ഞു.

Latest News