Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ചു ദിവസം ബാങ്കുകള്‍ അടച്ചിടും; പ്രധാന ഇടപാടുകള്‍ ഇന്നു തന്നെ പൂര്‍ത്തിയാക്കൂ

ന്യൂദല്‍ഹി- വര്‍ഷാവസാനത്തെ അവസാന അഞ്ചു ദിവസം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അടച്ചിടും. വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണിത്. അവധി ദിവസങ്ങളും സമരവുമെല്ലാം ഒന്നിച്ചു വന്നതിനെ തുടര്‍ന്നാണിത്. ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച ഏകദിന സമരം ഡിസംബര്‍ 21 വെള്ളിയാഴ്ചയാണ്. ഡിസംബര്‍ 22 മാസത്തിലെ നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 23 ഞായറാഴ്ച പൊതു അവധി ദിവസവുമാണ്. ഡിസംബര്‍ 24ന് പ്രവര്‍ത്തി ദിവസമാണ്. ഏതാനും ഇടപാടുകള്‍ നടന്നേക്കാം. ചൊവ്വാഴ്ച ഡിസംബര്‍ 25 ക്രിസമസ് അവധിയായതിനാല്‍ ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തിക്കില്ല. ഡിസംബര്‍ 26ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച സമരമാണ്. ഡിസംബര്‍ 21നും 26നുമിടയില്‍ ഒരു ദിവസം മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ആവശയം ബാങ്ക് ഓഫീസര്‍മാര്‍ തള്ളിയിട്ടുണ്ട്. ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ടാണ് സമരം. 3.2 ലക്ഷം വരുന്ന ഓഫീസേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ ഡിസംബര്‍ 21ന് സമരത്തിലായിരിക്കും.

ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനുളള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ നടത്തുന്നുണ്ട്. എടിഎമ്മുകളില്‍ അധികമായി കറന്‍സികള്‍ നിറയ്ക്കുന്നുണ്ട്. അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടന്നാല്‍ എടിഎമ്മിലെ പണലഭ്യതയ്ക്ക് മുടക്കമുണ്ടാകില്ലെന്നാണ് സൂചന. അതേസമയം ബാങ്കില്‍ ചെന്ന് നേരിട്ടുള്ള ഇടപാടുകള്‍ നടത്താനുള്ളവര്‍ക്ക് ഇതു പ്രയാസമുണ്ടാക്കും.
 

Latest News