കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഏത് ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്നും ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്റെ വാദം അംഗീകരിക്കാതിരുന്ന കോടതി കേസില്‍ ശരിയായ അന്വേഷണമാണു നടക്കുന്നതെന്നും വ്യക്തമാക്കി. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു തന്നെ കേസില്‍ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. അതേസമയം, വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്റേതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അമ്മയും സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന്, സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപിപ്പോള്‍.