സോഷ്യല്‍മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് നേരിട്ട ചിത്രമാണ് ഒടിയന്‍. റിലീസ് ചെയ്ത ആദ്യദിനം വളരെ മോശം പ്രചരണങ്ങളാണ് ചിത്രത്തിന് നേര്‍ക്കുണ്ടായത്. ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ സിനിമയെ ഏറ്റടുത്തുകഴിഞ്ഞു. ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജുവാര്യര്‍
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!