ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക നായര്‍. അഭിനയ ജീവിതത്തില്‍ സജീവമാകുന്നതിനിടെയാണ് നടി വിവാഹമോചിതയാകുന്നത്. ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ജലം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് തുടക്കം കുറിച്ചത്. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ വിവാഹമോചനത്തിന്റെ കാരണത്തെപ്പറ്റി പ്രിയങ്ക തുറന്നുപറഞ്ഞു. ഞാന്‍ വിവാഹ മോചിതയാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. വളരെ ബഹുമാനത്തോടെയാണ് വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാനാണ് ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ തീരുമാനത്തില്‍ കുറ്റബോധമൊന്നുമില്ലെന്നും താരം പറയുന്നു.
തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം 2016ലാണ് പ്രിയങ്ക അവസാനിപ്പിക്കുന്നത്. 2012 മെയ് 23 നായിരുന്നു പ്രിയങ്കയുടെയും ലോറന്‍സിന്റെയും വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി. ഇവര്‍ക്കൊരു മകനുമുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ച് ചെന്നൈയിലേക്ക് പോയിട്ടില്ല.