ഭാര്യയുടെ സംശയം തീര്‍ത്ത ക്വട്ടേഷന്‍ സംഘം വേലക്കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു 

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ നാല്‍പതുകാരിയെ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. ഒറീസയിലെ കേന്ദ്രാപ്പാറയില്‍ നടന്ന സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി വീട്ടുജോലിക്കാരിയ സ്ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭാര്യയുടെ ക്വട്ടേഷന്‍. വീട് ആക്രമിച്ച് നാല്‍പതുകാരിയേയും ഇവരുടെ മകളുടെ ഭര്‍ത്താവിനേയും സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച ഇവരെ മര്‍ദ്ദിച്ച് അവശരാക്കി. മരുമകന്‍ ബോധരഹിതനായതോടെ പ്രതികള്‍ വീട്ടുജോലിക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പീഡനം നടക്കുമ്പോള്‍ ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയും ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളും കാഴ്ചക്കാരിയായി ഒപ്പമുണ്ടായിരുന്നു. വീട്ടുജോലിക്കാരിയുടെ മകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയില്‍ സ്ത്രീ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായി. ഇവരുടെ  ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചതായും കണ്ടെത്തി.

Latest News