സീരിയല്‍ ചിത്രീകരണത്തിനിടെ നായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നടിക്ക് അമേരിക്കയിലെ ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി. മൈക്കല്‍ വെതര്‍ലി എന്ന നടനെതിരെയാണ് അമേരിക്കന്‍ സിനിമാ താരവും മോഡലുമായ എലിസ ദുഷ്‌കു ലൈംഗിക ആരോപണമുന്നയിച്ചത്. യുഎസ് ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്യുന്ന 'ബുള്‍' എന്ന സീരിയലിലെ പ്രധാന താരങ്ങളാണ് ഇരുവരും.
2017ലാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. ഷൂട്ടിംഗിനിടെ മൈക്കല്‍ ശരീര ഘടനയെക്കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റു താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ദുഷ്‌കു പരാതിപ്പെട്ടത്. മൈക്കലിനെതിരെ നടപടി സ്വീകരിക്കാന്‍ ചാനല്‍ അധികൃതര്‍ മടിച്ചതോടെ സീരിയലുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ദുഷ്‌കു കേസ് നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങിയതോടെയാണ് ചാനല്‍ നറ്റിയുമായി ചര്‍ച്ച നടത്തിയത്. കേസ് നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പി•ാറിയതിനു പകരമായി 68 കോടി രൂപ ദുഷ്‌കുവിന് നല്‍കാന്‍ ചാനല്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദുഷ്‌കുവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും പീഡന ശ്രമം നടന്നിട്ടില്ലെന്നും മൈക്കല്‍ പറഞ്ഞു.