Sorry, you need to enable JavaScript to visit this website.

ഈ പാസ്‌വേഡുകള്‍ വേഗം മാറ്റിക്കോളൂ 

വാഷിംഗ്ടണ്‍: 2018 ലെ ഏറ്റവും മോശവും സുരക്ഷിതമല്ലാത്തതുമായ പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിട്ടു.സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ട പഠനത്തിലാണ് സുരക്ഷിതത്വമല്ലാത്ത പാസ്‌വേഡുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമെന്ന നിലയില്‍ പലരും സേവ് ചെയ്യുന്ന 123456 തന്നെയാണ് ലിസ്റ്റില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. ഇത് ആദ്യമായി ഡൊണാള്‍ഡ്  എന്ന വാക്ക് മോശം പാസ്‌വേഡുകളുടെ കൂട്ടത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ഇപ്പോഴും ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്‌വേഡുകള്‍ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സെറ്റ് ചെയ്യുന്നെന്നാണ് സ്പ്ലാഷ് ഡാറ്റ പറയുന്നത്. കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവില്‍ പാസ്‌വേഡുകളാക്കുന്നത്. ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്‌വേഡും  കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. 1234567 , 12345678 എന്നീ പാസ്‌വേഡുകളാണ് ഏറ്റവും മുന്നില്‍.  ഫുട്‌ബോള്‍, പ്രിന്‍സസ് എന്നീ പാസ്‌വേഡുകള്‍ ലിസ്റ്റിലുണ്ട്.  പാസ് വേഡ് എന്ന  വാക്ക് തന്നെ പാസ്‌വേഡായി വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇത് പോലെ തന്നെ '111111' വലിയ തോതില്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകളില്‍ ഒന്നാണ്.
 

Latest News