സോനക്ഷി സിന്‍ഹയ്ക്ക് ഓണ്‍ലൈനില്‍  കിട്ടിയത് ഇരുമ്പ് കമ്പി

ഓണ്‍ലൈനില്‍ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഒടുവില്‍ അബദ്ധം പറ്റുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്.  ദബ0ഗ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സോനക്ഷി സിന്‍ഹയാണ് ഇത്തവണ തട്ടിപ്പിന് ഇരയായിരിക്കുന്നത്. 
18,000 രൂപ വില വരുന്ന ബോസ്സ് ഇയര്‍ഫോണാണ് താരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, സോനാക്ഷിയ്ക്ക് ലഭിച്ചതാകട്ടെ തുരുമ്പ് പിടിച്ച ഒരു ഇരുമ്പ് കഷ്ണവും. 
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്നാണ് താരം ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പറഞ്ഞ സമയത്ത് തന്നെ മനോഹരമായി പാക്ക് ചെയ്ത കവര്‍ സോനാക്ഷിയ്ക്ക് ലഭിച്ചു. എന്നാല്‍, അതിനുള്ളില്‍ ഇരുമ്പ് കഷണം ആയിരുന്നു എന്ന് മാത്രം. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരിക്കുന്നത്.   
18,000 രൂപയ്ക്ക് ആരെങ്കിലും പുതിയ തിളങ്ങുന്ന ചവറ് സാധനം വാങ്ങുമോ? (അതെ, ഇതൊരു സ്റ്റീല്‍ കഷ്ണമാണ്). വിഷമിക്കണ്ട, ഞാനാണ് വില്‍ക്കുന്നത്, ആമസോണ്‍ അല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് എന്താണോ ഓര്‍ഡര്‍ ചെയ്തത് അത് തന്നെ ലഭിക്കുമെന്ന് സോനാക്ഷി പരിഹാസത്തോടെ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടാത്തതിനെ തുടര്‍ന്ന് കസ്റ്റമര്‍ കെയറുമായി സംസാരിക്കാന്‍ സോനാക്ഷി ശ്രമം നടത്തിയിരുന്നു.  എന്നാല്‍ കസ്റ്റമര്‍ കെയര്‍ സ്റ്റാഫിന് തന്നോട് സംസാരിക്കാന്‍  താല്‍പര്യമില്ലെന്നാണ് പറഞ്ഞതെന്നും സൊനാക്ഷി പറയുന്നു.  

Latest News