Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മധ്യപ്രദേശിൽ ബി.ജെ.പിക്ക്  ഭരണം നഷ്ടമായത് 4337 വോട്ടുകൾക്ക് 

ഭോപാൽ- തുടർച്ചയായി നാലാം തവണയും അധികാരത്തിലേറാമെന്നുളള ശിവരാജ് സിംഗ് ചൗഹാന്റെ സ്വപ്‌നം തകർന്നടിഞ്ഞത് കപ്പിനും ചുണ്ടിനും ഇടയിലാണ്. വെറും നാലായിരത്തിലധികം വോട്ടുകൾ മാത്രം മതിയായിരുന്നു ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ എന്ന തിരിച്ചറിവാണ് തോൽവിയേക്കാൾ ബി.ജെ.പിയെ ഞെട്ടിക്കുന്നത്. 
തൂത്ത് വാരാനായില്ല 15 വർഷം നീണ്ട ഭരണത്തിന് ശേഷം, കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് ഈ തെരഞ്ഞെടുപ്പ് ശരിക്കും തൂത്ത് വാരേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം വരെ ഉദ്വേഗം നിലനിന്ന, ഇഞ്ചോടിച്ച് പോരാട്ടത്തിലാണ് കഷ്ടിച്ച് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. അതും കേവല ഭൂരിപക്ഷം പോലും നേടാൻ സാധിക്കാതെ. എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണയോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനൊരുങ്ങുന്നത്. കപ്പിനും ചുണ്ടിനും ഇടയിലാണ് മധ്യപ്രദേശ് നിലനിർത്താനുളള അവസരം ബിജെപിക്ക് നഷ്ടപ്പെട്ടത്. 4337 എന്ന നമ്പർ ബിജെപിക്കും, പ്രത്യേകിച്ച് ശിവരാജ് സിംഗ് ചൗഹാനും ഇനിയുളള കാലം ഒരു ദുഃസ്വപ്‌നം ആയിരിക്കും. 4337 വോട്ടുകൾ മാത്രം മതിയായിരുന്നു കേവല ഭൂരിപക്ഷം കടന്ന് മധ്യപ്രദേശിൽ ബിജെപിക്ക് അധികാരത്തിൽ വരാൻ. 
നിലവിൽ 109 സീറ്റുകളാണ് ബിജെപിക്കുളളത്. മധ്യപ്രദേശിലെ 4337 വോട്ടർമാർ ഒന്ന് മാറിച്ചിന്തിച്ചിരുന്നുവെങ്കിൽ 7 സീറ്റുകൾ കൂടി ബിജെപിയുടെ പോക്കറ്റിലിരുന്നേനെ. 116 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തോടെ ഹിന്ദി ഹൃദയഭൂമിയുടെ അധികാരവും ബിജെപിയുടെ കയ്യിലിരുന്നേനെ. 
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മധ്യപ്രദേശിലെ പത്ത് സീറ്റുകളിൽ ഫോട്ടോഫിനിഷ് ആയിരുന്നു മത്സര ഫലം. ഈ പത്ത് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്കും വിജയിച്ച സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ തമ്മിലുളള വ്യത്യാസം വെറും ആയിരം വോട്ടിൽ താഴെയാണ് എന്നതാണ് യാഥാർഥ്യം. ഗ്വാളിയോർ സൗത്തിലെ തോൽവി 121 വോട്ടുകൾക്കാണ്. സുവസ്രയിൽ 350 വോട്ടുകൾക്കും ജബൽപൂർ നോർത്തിൽ 578 വോട്ടുകൾക്കും രാജ്‌നഗറിൽ 732 വോട്ടുകൾക്കുമാണ് ബിജെപി തോറ്റത്. ദാമോയിൽ 798 വോട്ടുകൾക്കും ബിയോറയിൽ 826 വോട്ടുകൾക്കും രാജ്പൂരിൽ 932 വോട്ടുകൾക്കുമാണ് ബിജെപി തോറ്റത്. ആകെ കൂട്ടിയാൽ കിട്ടുന്നത് 4337 വോട്ടുകൾ. ഫോട്ടോ ഫിനിഷ് നടന്ന പത്ത് മണ്ഡലങ്ങളിൽ 7 എണ്ണം കോൺഗ്രസ് വിജയിച്ചപ്പോൾ മൂന്നിൽ മാത്രമാണ് ബിജെപിക്ക് ജയം. 
കോൺഗ്രസ് തോറ്റ മൂന്ന് മണ്ഡലങ്ങളിലെ വോട്ട് നിലയും കൗതുകകരമാണ്.  ജരോറയിൽ 511 വോട്ടുകൾക്കും ബിനയിൽ 632 വോട്ടുകൾക്കും കൊലാരാസിൽ 720 വോട്ടുകൾക്കുമാണ് ബി.ജെ.പി സ്ഥാനാർഥിയോട് കോൺഗ്രസ് തോറ്റത്. ഈ മണ്ഡലങ്ങൾ കൂടി ലഭിച്ചിരുന്നുവെങ്കിൽ 117 സീറ്റുകളുടെ ബലത്തിൽ അന്തസ്സോടെ ഭരിക്കാമായിരുന്നു.

Latest News