Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊലിഞ്ഞത് മമതയുടെ  പ്രധാനമന്ത്രി സ്വപ്‌നം 

ന്യൂദൽഹി- അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസിന് പുതുജീവൻ കൈവരിച്ച പ്രതീതിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് നയിക്കട്ടെ എന്നതായിരുന്നു ഇതേവരെയുള്ള ധാരണ. കൂടുതൽ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാൾ തൂത്തുവാരാൻ കഴിഞ്ഞാൽ മമതാ ബാനർജിക്ക് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കൽപിച്ചവരുണ്ടായിരുന്നു. ഈ സങ്കൽപമാണ് ഇപ്പോൾ തകർന്നുടഞ്ഞത്. ഹിന്ദി ഹൃദയഭൂമി കീഴടക്കിയ രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ മറ്റു കക്ഷികളെല്ലാം തയാറാവാനാണ് സാധ്യത. 
മോഡി പ്രഭാവം കത്തി നിന്നപ്പോൾ പ്രതിപക്ഷത്ത് എതിരാളിയായി ഒരാൾ പോലും ഇല്ല എന്നതായിരുന്നു അവസ്ഥ. രാഹുൽ ഗാന്ധിയെ ശക്തനായ നേതാവായി പാർട്ടി പ്രവർത്തകർ പോലും മനസ്സ് കൊണ്ട് അംഗീകരിക്കാതിരുന്ന അവസ്ഥ. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ അണി നിരത്തുന്നതിന് നേതൃത്വം കൊടുക്കുമ്പോൾ പരമാവധി താഴ്ന്ന് നിന്നു കോൺഗ്രസ്. പ്രധാനമന്ത്രി പദവി വേണം എന്ന ആവശ്യം പോലും കോൺഗ്രസിന് ഇല്ലായിരുന്നു. തനിച്ച് ബിജെപിയെ നേരിടാൻ തങ്ങൾക്കാവില്ലെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ടെന്ന ബോധം മറ്റുളളവർക്കുമുണ്ടായിരുന്നു. കോൺഗ്രസിന്റെ ഈ അവസ്ഥയാണ് മായാവതിയേയും മമത ബാനർജിയേയും പോലുളള നേതാക്കളിലും പ്രധാനമന്ത്രി മോഹം വളർത്തിയത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നടത്തിയ തിരിച്ചുവരവ് മറ്റ് പ്രതിപക്ഷ പാർട്ടികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒപ്പം പലരുടേയും പ്രധാനമന്ത്രി മോഹങ്ങളും കരിഞ്ഞ് തുടങ്ങുന്നു. മൂന്നിടത്ത് ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുത്ത കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അഭിനന്ദന പ്രവാഹമാണ്. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി രാഹുലിനെയോ കോൺഗ്രസിനെയോ അഭിനന്ദിച്ച് ഒരു വാക്ക് പോലും ഇതുവരെ ഉരിയാടിയിട്ടില്ല. ഇതോടെ പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾ മമത ബാനർജിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർപ്പൻ പ്രകടനം നടത്തിയതോടെ തൃണമൂലിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. പ്രധാനമന്ത്രി മോഹം ത്രിശങ്കുവിൽ ആയതാണ് മമത ബാനർജിയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ആദിൽ ചൗധരി പ്രതികരിച്ചു. കോൺഗ്രസ് വിജയത്തിൽ മമത സന്തോഷവതിയല്ലേ എന്ന് കോൺഗ്രസ് നേതാവായ ഗൗരവ് ഗഗോയ് പരിഹസിച്ചു. 
തെരഞ്ഞെടുപ്പിന് മുൻപ് വരെ ഇല്ലാതിരുന്ന മേൽക്കൈ പ്രതിപക്ഷ ചേരിയിൽ ഇനി കോൺഗ്രസിന് ലഭിക്കുകയാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതിന് ഇടങ്കോലിടാൻ ഇനി മറ്റ് കക്ഷികൾക്കായെന്ന് വരില്ല. മമതക്ക് മാത്രമല്ല, വിശാല സഖ്യത്തിന്റെ പ്രധാന മുഖമായി മാറാനുളള മായാവതിയുടെ സ്വപ്‌നങ്ങളുമാണ് രാഹുലിന്റെ വിജയം തകർത്തെറിഞ്ഞിരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിഎസ്പിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കോൺഗ്രസിനോട് ഉടക്കി തനിച്ച് മത്സരിച്ച മധ്യപ്രദേശിൽ ബിഎസ്പിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റുകളാണ്. ഛത്തീസ്ഗഢിലും സമാനം തന്നെ സ്ഥിതി. ഇനി നേതാവ് രാഹുൽ തന്നെ. 
രാജസ്ഥാനിലാണ് മായാവതിക്ക് ചെറിയ ആശ്വാസം. ബിഎസ്പിക്ക് 6 സീറ്റ് ലഭിച്ചു. എന്നാൽ സർക്കാരുണ്ടാക്കാൻ ബിഎസ്പിയുടെ കാല് പിടിക്കേണ്ട അവസ്ഥ മൂന്നിടത്തും കോൺഗ്രസിന് വന്നില്ല.

 

Latest News