Sorry, you need to enable JavaScript to visit this website.

ലിജോ ജോസ് പല്ലിശ്ശേരിക്ക് രജത ചകോരം

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം 'ഈ മ യൗ' സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രമായ 'ഡാര്‍ക്ക് റൂം' കരസ്ഥമാക്കി.
മികച്ച നവാഗത സംവിധായികയായി അനാമിക അക്‌സര്‍ തെരഞ്ഞെടുക്കപ്പെട്ടു. 'ടെയ്ക്കിങ്ങ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബി'യാണ് അനാമിക അക്‌സര്‍ സംവിധാനം ചെയ്ത ചിത്രം 'സുഡാനി ഫ്രം നൈജീരിയ' മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി. പ്രളയം അതിജീവിച്ച കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങാനായതാണ് ഏറ്റവും വലിയ അഭിമാനമെന്ന് ലിജോ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു. മുന്‍പ് ഗോവ ചലച്ചിത്ര മേളയിലും ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരുന്നു

 

Latest News