ന്യൂയോര്‍ക്ക്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 251 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നതായി ഇതു സംബന്ധിച്ച വാര്‍ഷിക പഠനം വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് സംഖ്യയാണ്. ഇവരില്‍ പകുതിയും ചൈന, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചത്.
മ്യാന്മറില്‍ റോഹിംഗ്യ മുസ്ലിംകള്‍ക്കെതിരെ നടന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ ജയിലിലടച്ചത് ഈയിടെ രാജ്യാന്തര തലത്തില്‍ വിവാദമായിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ ജയിലിലടക്കുന്നത് സാധാരണ സംഭവം പോലെ ആയിരിക്കയാണെന്ന് കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിയ എലാന ബെയ്‌സര്‍ പറഞ്ഞു. തനിക്കെതിരായി വരുന്ന വാര്‍ത്തകളെ വ്യാജ വാര്‍ത്തയെന്ന് വിശേഷിപ്പിക്കാറുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സി.പി.ജെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ഫിലിപ്പൈന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും ഇതേ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.