Sorry, you need to enable JavaScript to visit this website.

അപമാനിച്ചവന് ചുട്ട മറുപടിയുമായി  ഗായത്രി

സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികളായ സ്ത്രീകളോട് എന്ത് അശ്ലീലവും പറയാം എന്ന വിചാരം പലര്‍ക്കുമുണ്ട്. സോഷ്യല്‍മീഡിയകളിലൂടെ അപമാനിക്കപ്പെടുന്ന സെലിബ്രിറ്റികളില്‍ പലരും അവ പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടുത്താറുമുണ്ട്. സമാനമായ രീതിയില്‍ ഒരു ആക്രമണത്തിന് ഇരയായിരിക്കുകയാണ് ദീപ്തി ഐപിഎസിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഗായത്രി അരുണ്‍.
ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപ തന്നാല്‍ കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന യുവാവിന്റെ അശ്ലീല സന്ദേശം. കാര്യങ്ങള്‍ നമുക്ക് രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്. എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ഥനകളില്‍ ഓര്‍മ്മിക്കുമെന്ന ചുട്ട മറുപടിയും പോസ്റ്റിനോടൊപ്പം ഗായത്രി കുറിച്ചിട്ടുണ്ട്. ഗായത്രിയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

Latest News