ഭോപ്പാല്‍- മധ്യപ്രദേശില്‍ സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമം തുടങ്ങി. ജയിച്ച ബി.എസ്.പി സ്ഥാനാര്‍ഥികളെ ചാക്കിട്ടുപിടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിജയിക്കുന്ന ബി.എസ്.പിക്കാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി, മന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുള്ളത്.
പിന്തുണ തേടി കോണ്‍ഗ്രസ് ബി.എസ്.പി നേതൃത്വത്തെ വിളിച്ചതായി സൂചനയുണ്ട്. ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബിഎസ്പി- കോണ്‍ഗ്രസ് സഖ്യശ്രമം തകര്‍ന്നത്. അതിനിടെ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി തീരുമാനം എടുക്കുമെന്ന് ബി.എസ്.പി സെക്രട്ടറി പറഞ്ഞു. വിജയിച്ച ബി.എസ്.പി സ്ഥാനാര്‍ഥികള്‍ ഉടന്‍ ദല്‍ഹിയില്‍ എത്തണമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് 117 സീറ്റിലും ബി.ജെ.പി 102 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. നാല് സീറ്റിലാണ് ബി.എസ്.പിക്ക് ലീഡ്.