Sorry, you need to enable JavaScript to visit this website.

മുന്‍ വിദ്യാര്‍ഥിയ്ക്ക് നഗ്ന ഫോട്ടോ അയച്ചു  കൊടുത്ത സൗന്ദര്യ റാണി വിവാദ കുരുക്കില്‍ 

ഷിക്കാഗോ-മുന്‍ വിദ്യാര്‍ഥിയായ 15 കാരന് സ്‌നാപ്പ്ചാറ്റ് വഴി സ്വന്തം നഗ്‌നഫോട്ടോകള്‍ അയച്ചു കൊടുത്ത് അദ്ധ്യാപികയായ അമേരിക്കന്‍ സൗന്ദര്യറാണി കുരുക്കില്‍. സ്‌കൂള്‍ അദ്ധ്യാപികയും മിസ് കെന്റുക്കിയായി ജയിച്ച് മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത രാംസേ ബിയേഴ്‌സിനാണ് കോടതി കയറേണ്ടി വന്നത്. സയന്‍സ് അദ്ധ്യാപികയായ ബിയേഴ്‌സ് നേരത്തേ തന്റെ വിദ്യാര്‍ത്ഥി ആയിരുന്ന പയ്യനാണ് ടോപ്‌ലെസ്സായുള്ള പടം അയച്ചു കൊടുത്തത്. കേസില്‍ സുന്ദരിയ്ക്ക് 20 വര്‍ഷം ഇരുമ്പഴിക്കുള്ളില്‍ ഗോതമ്പുണ്ട കഴിക്കാം. 
ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായ ബിയേഴ്‌സിനെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍  സ്‌കൂള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ പയ്യന് സ്‌നാപ്ചാറ്റ് വഴി സ്ഥിരം അശഌല ചിത്രം അയച്ചു കൊണ്ടിരുന്ന ബിയേഴ്‌സ് കുടുങ്ങിയത് പയ്യന്റെ ഫോണില്‍ നിന്നും മാതാവ് നഗ്‌നഫോട്ടോകളില്‍ ഒന്ന് കണ്ടെത്തിയതോടെയാണ്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവും ഒരു ലക്ഷം ഡോളര്‍ വരെ പിഴയും നല്‍കേണ്ട കുറ്റമാണ്. 
സംഭവത്തില്‍ ബിയേഴ്‌സ് ജാമ്യം നേടിയിട്ടുണ്ട്. ബീയേഴ്‌സ് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ഫോട്ടോ അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമാന രീതിയില്‍ ബിയേഴ്‌സില്‍ നിന്നും അനുഭവം നേരിട്ടവര്‍ ഉണ്ടെങ്കില്‍ തെളിവു നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൗന്ദര്യമത്സരത്തില്‍ ജേതാവായി അമേരിക്കന്‍ സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത ബിയേഴ്‌സ് പിന്നീട് തന്റെ സ്വപ്നമായ അദ്ധ്യാപിക ജോലിയിലേക്ക് എത്തുക ആയിരുന്നു. ആറാം ക്ലാസ്സിലും എട്ടിലും ഇരയായ പയ്യന്റെ ശാസ്ത്രാദ്ധ്യാപികയായിരുന്നു ബിയേഴ്‌സ്. 
2018 ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് അദ്ധ്യാപിക മുന്‍ വിദ്യാര്‍ത്ഥിക്ക് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഡിസംബര്‍ 5 നായിരുന്നു മാതാവ് പിടികൂടിയത്.   2014 ല്‍ കാര്‍പെന്റര്‍ എന്ന പേരില്‍   മിസ് കെന്റുകി കിരീടം നേടിയ ബിയേഴ്‌സ് 2015 ല്‍ നടന്ന മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുകയും ആദ്യ 12 പേരില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2016 ല്‍ ഖനി വ്യവസായിയെ വിവാഹം ചെയ്തു. 

Latest News