സാഗ്രിം - സെർബിയയിലെ കർഷക കുടുംബം കൃഷിയിടം വികസിപ്പിക്കാനുള്ള പദ്ധതിയിലായിരുന്നു. ഇതിനായി സ്വരൂപിച്ച് വെച്ച 20,000 യൂറോ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചതായിരുന്നു. അതിനിടയ്ക്കാണ് വിശന്നു വലഞ്ഞ ഒരു ആട് അതു വഴി വന്നത്. റനിലോവിക് ഗ്രാമത്തിലാണ് സംഭവം. പത്ത് ഹെക്ടർ ഭൂമി കൂടി വാങ്ങി കൃഷി വികസിപ്പിക്കാനായിരുന്നു പദ്ധതി.
ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് ഈ തുക എടുത്തുവെച്ചു. സ്ഥലം വിൽക്കുന്ന ആൾ എത്തിയാൽ ഒട്ടും വൈകാതെ ഇടപാട് നടത്താമെന്ന ധാരണയിലായിരുന്നു ഇത്. പുറത്തിറങ്ങുമ്പോൾ വാതിൽ അടക്കാൻ മറന്നു പോയി. ഈ സന്ദർഭത്തിലാണ് ആട് വീട്ടിനകത്ത് പ്രവേശിച്ചത്. ഇഷ്ടം പോലെ നോട്ടു കെട്ടുകൾ വാരി വലിച്ചു തിന്നു. ഇത് കണ്ട് അരിശം മൂത്ത വീട്ടുകാർ അവനെ കശാപ്പ് ചെയ്ത് ബിരിയാണിയുണ്ടാക്കി സ്ഥലത്തെ മാധ്യമ പ്രവർത്തകർക്ക് ഡിന്നർ നൽകിയാണ് കണക്ക് തീർത്തത്.