ന്യൂയോർക്ക് - അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യനോടൊപ്പമുണ്ടെന്ന് നാസ ഗവേഷകൻ സിൽവിയോ പി. കോളമ്പാനോയുടെ വെളിപ്പെടുത്തൽ. പ്രതീക്ഷിക്കാത്ത രൂപത്തിലാവും അവ ഭൂമിയിലെ മനുഷ്യർക്കിടയിൽ കഴിഞ്ഞ് കൂടുന്നത്. ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമായിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യരുടെ മനസിലുള്ള രൂപം ഇവർക്കില്ലാത്തതിനാൽ നമ്മൾ തിരിച്ചറിഞ്ഞു കാണില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമാണ്. ഇത്തരം ഒരു അവസ്ഥയിൽ പ്രപഞ്ചത്തിന്റെ ഒരു മൂലയിൽനിന്നും ഇവിടെ അന്യഗ്രഹ ജീവികൾ എത്തിയിട്ടുണ്ടെങ്കിൽ അവ തീർച്ചയായും മനുഷ്യന്റെ ശാസ്ത്ര പുരോഗതിയുടെ ഒരു നൂറ് ഇരട്ടിയെങ്കിലും മുന്നിലാണ്. മനുഷ്യന്റെ ശാസ്ത്ര പുരോഗതി അതിന്റെ നേട്ടങ്ങൾ വിലയതോതിൽ കൈവരിക്കാൻ ആരംഭിച്ചിട്ട് 500 വർഷങ്ങൾ ആകുന്നതെയുള്ളൂ. അതിനാൽ മനുഷ്യന്റെ ഭാവനയ്ക്ക് അപ്പുറമാണ് ഇവയുടെ രൂപവും പെരുമാറ്റവും. ഇവയെ കണ്ടെത്താൻ പുതിയ പഠനം തന്നെ ആരംഭിക്കണമെന്നാണ് സിൽവിയോ പി. കോളമ്പാനോ പറയുന്നത്.
കോളമ്പാനോയുടെ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര സമൂഹങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഉണ്ടാകാനുള്ള ഒരു സാധ്യതയാണ് താൻ വിലയിരുത്തിയതെന്നാണ് പിന്നീട് സിൽവിയോ പി. കോളമ്പാനോ ഇതിനെ വിലയിരുത്തിയത്. നാസയുടെ ഔദ്യോഗിക വെബ് സൈറ്റിൽ കോളമ്പാനോയുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.