ശബരിമല വിഷയത്തില്‍ ബി.ജെ.പി മീഡിയ സെല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനക്കെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. ഈ പ്രസ്താവന തന്റേതല്ല എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്നതിനോട് താനും ഭാര്യ ആനിയും യോജിക്കുന്നുമില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇരുവരും ചേര്‍ന്നാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്.
'കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ(ആനി) ഷാജി കൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല.
അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാര•ാരും എന്നുള്ള തലക്കെട്ടിലാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളെത്തിയത്. ജയിലിലുള്ള കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ പ്രസ്താവനയാണ് ഷാജി കൈലാസ് തളളിയത്.