Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദോ രാമക്ഷേത്രമോ സുപ്രീം കോടതിയുടെ പേരില്‍ വ്യാജവോട്ട്‌

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രമാണോ ബാബരി മസ്ജിദാണോ നിര്‍മിക്കേണ്ടതെന്ന് അഭിപ്രായം ആരായുന്ന വ്യാജ വോട്ടിംഗ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സുപ്രീം കോടതി പൗരന്മാരുടെ അഭിപ്രായം ആരായുന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം സാമുദായിക വിദ്വേഷം വളര്‍ത്തുന്നതു കൂടിയാണ്. ബാബരി മസ്ജിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്നും ഹിന്ദുക്കള്‍ രാമക്ഷേത്രത്തിന്  അനുകൂലമായി ഉടന്‍ വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം.

http://malayalamnewsdaily.com/sites/default/files/2018/12/07/vote.jpg

നിങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ഇത് അയക്കണം. 90 കോടി ഹിന്ദുക്കള്‍ക്കിത് നാണക്കേടാണ്. അയോധ്യ രാം മന്ദിര്‍ ബാബരി മസ്ജിദ് ഓണ്‍ലൈന്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. സുപ്രീം കോടതി തീരുമാനം രാജ്യത്തെ പൗരന്മാര്‍ക്ക് വിട്ടിരിക്കയാണ്. പക്ഷേ, ഇതുവരെ കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് ബാബരി മസ്ജിദിനാണ്. അതുകൊണ്ട് ദയവായി അയോധ്യയില്‍ രാം മന്ദിറാണ് നിര്‍മിക്കേണ്ടതെന്ന് എല്ലാ ഹിന്ദുക്കളും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി വോട്ട് ചെയ്യണം.

http://malayalamnewsdaily.com/sites/default/files/2018/12/07/vote1.jpg

സുപ്രീം കോടതി നടത്തുന്ന നിയമാനുസൃത വോട്ടിംഗാണെന്ന് അവകാശപ്പെടുന്ന സന്ദേശത്തില്‍ പറയുന്ന ലിങ്ക് വ്യാജമാണ്.
വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം മാത്രമാണ് ഈ ഓണ്‍ലൈന്‍ വോട്ടിംഗെന്ന് സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ തുറന്നുകാണിക്കാറുള്ള എസ്എംഹോക്‌സ്‌പ്ലേയര്‍ വെബ്‌സൈറ്റ് പറയുന്നു.

 

Latest News