ഹോട്ടലിലെ കുളിമുറിയില്‍നിന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി ഹോട്ടല്‍ ശൃംഖലക്കെതിരെ 100 മില്യണ്‍ ഡോളര്‍ നഷടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പ്രശസ്ത ഹോട്ടല്‍ ശൃംഖലയ്ക്കെതിരെയാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
2015ല്‍ നിയമ വിദ്യാര്‍ത്ഥിനിയായിരിക്കവേ പരീക്ഷയെഴുതാനായി അല്‍ബാനിലെ ഹാമില്ട്ടണ് ഇന്‍ ഹോട്ടലില്‍ താമസിച്ചപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഷവറിനുള്ളില്‍ വിദഗ്ധമായി ക്യാമറ ഒളിപ്പിച്ചാണ് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. 2018ല്‍ വീഡിയോ ലിങ്ക് ഉള്‍പ്പടെയുള്ള മെയില്‍ വന്നതോടെയാണ് യുവതി സംഭവം അറിയുന്നത്. വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ ഉടനടി 2000 ഡോളറും മാസംതോറും 1000 ഡോളറും മെയില്‍ അയച്ചയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചതോടെ ദൃശ്യങ്ങള്‍ ഇയാല്‍ വിവിധ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതിന്റെ ലിങ്ക് അയച്ചുനല്‍കുകയും ചെയ്തു.
ഇതോടെയാണ് യുവതി ഹോട്ടല്‍ ശൃംഖലക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചത്. ഇത്തരത്തില്‍ മറ്റു ചില യുവതികളുടെ ദൃശ്യങ്ങള്‍ കൂടി പകര്‍ത്തിയതായി ഇയാള്‍ യുവതിയോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ഹോട്ടല്‍ ശൃംഖല യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഹോട്ടലില്‍വച്ച് ഇത്തരം ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം.