ലോകശ്രദ്ധ നേടിയ വിവാഹ മാമാങ്കം ആയിരുന്നു ബോളിവുഡ് താരവും പ്രിയങ്ക ചോപ്രയും യു.എസ് ഗായകന്‍ നിക്ക് ജോനാസും തമ്മിലുണ്ടായിരുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ദിവസങ്ങള്‍ നീണ്ട താരവിവാഹം. കോടികള്‍ പൊടിച്ചുള്ള ആഡംബര ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും താരങ്ങള്‍ പുറത്തുവിടുന്ന വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാര്‍ത്തകള്‍ക്ക് അവസാനമില്ല. ഇപ്പോഴിതാ ഒരു യു.എസ് മാഗസിന്‍ പ്രിയങ്കയെ വളരെ മോശമായി ചിത്രീകരിച്ചു പുറത്തു വന്നിരിക്കുന്നു.
'പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?' എന്ന്ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്.
'നിക്ക് ജോണ്‍സ് നിങ്ങള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'എന്നും ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നു. പ്രിയങ്കയെ വളരെ മോശപ്പെട്ട സ്ത്രീയായിട്ടാണ് അര്‍ട്ടിക്കിളില്‍ പറയുന്നത്. ആര്‍ട്ടിക്കിളിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ്.