മരിച്ച സ്ത്രീയില്‍നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ യുവതി പൂര്‍ണ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ജീവിച്ചിരിക്കുന്ന ദാതാക്കളില്‍നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് സ്ത്രീകള്‍ ഗര്‍ഭിണിയായിട്ടുണ്ട്. എന്നാല്‍ മരിച്ച സ്ത്രീയില്‍നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ഒരാള്‍ കുഞ്ഞിന് ജന്‍മം നല്‍കുന്നത് വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് . ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്.
2016ലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ ദാസ് ക്ലിനിക്കില്‍ മരിച്ച സ്ത്രീയില്‍നിന്നുമുള്ള ഗര്‍ഭപാത്രം യുവതിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ജന്‍മനാ ഗര്‍ഭപത്രമില്ലാത്ത എം ആര്‍ കെ എച്ച് എന്ന രോഗാവസ്ഥ ഉണ്ടായിരുന്ന യുവതിയാണ് സ്‌ട്രോക്ക് വ്വന്ന് മരിച്ച 45കാരിയില്‍നിന്നും ഗര്‍ഭപാത്രം സ്വീകരിച്ചത്. ഗര്‍ഭപാത്രം സ്വീകരിച്ച് 37ആം ദിവസം തന്നെ യുവതിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായി. ഇതോടെ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം കണ്ടു. പിന്നീടങ്ങോട്ട് ഗര്‍ഭിഒണിയാകുന്നതുവരെ യുവതിക്ക് കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നു. ഐ വി എഫ് ചികിത്സ രീതിയിലൂടെയാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭത്തിന്റെ എട്ടാം മാസത്തിലാണ് പൂര്‍ണ ആരോഗ്യവതിയായ പെണ്‍കുഞ്ഞിനെ സിസേറിയന്‍ വഴി പുരത്തെടുത്തത്. കുഞ്ഞിന് 17 ഇഞ്ച് നീളവും രണ്ടര കിലോ ഭരവുമുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.