ലഖ്നൗ- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധ അഭ്യൂഹം പ്രചരിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഹിന്ദു-മുസ്ലിം കലാപം ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്ന സംശയം ബലപ്പെടുന്നു. ബുലന്ദ്ഷഹറില്‍ ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ ഇജ്തിമയുടെ (സമ്മേളനം) മറവില്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമം നടന്നുവെന്ന് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തന്നെ വ്യക്തമാക്കുന്നു. ബുലന്ദ്ഷഹറിലുണ്ടായ കലാപത്തേയും തബ്‌ലീഗി ഇജ്തിമയും തമ്മില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സുദര്‍ശന്‍ ന്യൂസ് എന്ന സംഘപിവാര്‍ അനൂകൂല വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമമാണ് ശ്രമിച്ചത്.
#बुलंदशहर_इज्तेमा के आयोजक “तब्लीगी जमात” सुरक्षा एजन्सियो के रडार पर पहले से है। आज भी करोड़ों लोगों को कभी भी कही भी एक करने की क्षमता रखते है यह। कई देशों के साथ हि कई संदिग्ध संस्थाओं से है लिंक का इनपुट https://t.co/0b8b2bVUes
— Suresh Chavhanke STV (@SureshChavhanke) December 3, 2018
'ബുലന്ദ്ഷഹറിലെ ഇജ്തിമയെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ കുടുങ്ങി കരയുകയാണ്. ആളുകള്‍ കാട്ടിലേക്കോടിയിരിക്കുന്നു.എല്ലാവരും വീടിന്റെ വാതിലുകള്‍ അടച്ചിട്ടിരിക്കുകയാണ്- സുദര്‍ശനോട് ജനങ്ങള്‍ പറഞ്ഞത' സുദര്‍ശന്‍ ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കെ ട്വീറ്റ് ചെയ്തതാണിത്. പോലീസ് ഇന്‍സ്‌പെകചര്‍ സുബോധ് കുമാര്‍ സിങ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട ബുലന്ദ്ഷഹറിലുണ്ടായ ഗോവധത്തിനെതിരായ കലാപത്തെ കുറിച്ചാണ് ഈ പറഞ്ഞത്. ഇജ്തിമ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടന സരുക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളവയാണെന്നും മറ്റൊരു ട്വീറ്റില്‍ ചവാങ്കെ പറയുന്നു. ഇജ്തിമാ പരിപാടിയുടെ മറവില്‍ ശക്തിപ്രകടനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ ബുലന്ദ്ഷഹര്‍ പോലീസ് പറയുന്നത് ഇങ്ങനെ
വ്യാജ വാര്‍ത്ത പ്രചരിപപിച്ച സുരേഷ് ചവാങ്കെയ്ക്ക് ട്വിറ്ററിലൂടെ തന്നെ മറുപടിയുമായി ബുലന്ദ്ഷഹര്‍ പോലീസ് തന്നെ രംഗത്തെത്തിതബ് ലീഗി ഇജ്തിമയ്ക്ക് ബുലന്ദ്ഷഹറില്‍ നടന്ന കലാപവുമായി ഒരു ബന്ധവുമില്ലെന്നും അക്രമസംഭവങ്ങളെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടും നില്‍ക്കണമെന്നും ബുലന്ദ്ഷഹര്‍ പോലീസ് അറിയിച്ചു.
कृपया भ्रामक खबर न फैलाएं। इस घटना का इज्तिमा कार्यक्रम से कोई संबंध नही है। इज्तिमा सकुशल सम्पन्न समाप्त हुआ है। उपरोक्त घटना इज्तिमा स्थल से 45-50 किमी थाना स्याना क्षेत्र मे घटित हुई है जिसमे कुछ उपद्रवियो द्वारा घटना कारित की गयी है।इस संबंध मे वैधानिक कार्यवाही की जा रही है https://t.co/TwouiJoqhu
— Bulandshahr Police (@bulandshahrpol) December 3, 2018
എവിടെയാണ് തബ്‌ലീഗി ഇജ്തിമ നടന്നത്
കലാപം നടന്ന ഗ്രാമത്തില്‍ നിന്നും ഏകദേശം 50തോളം കിലോമീറ്റര്‍ അകലെയുള്ള ദരിയാപൂരിലായിരുന്നു ഇജ്തിമ എന്നും പോലീസ് വ്യക്തമാക്കി. ചിങ്ക്രാവതി ഗ്രാമത്തിലാണ് കലാപം ഉണ്ടായത്. വര്‍ഗീയ, മതവിദ്വേഷവും വ്യാജവുമായ വാര്‍ത്തകള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമായി നിരന്തരം പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് സുദര്‍ശനന്‍ ന്യൂസ്. മതസൗഹാര്‍ദം തകര്‍ന്നുന്നതിന് നിരന്തരം പരിശ്രിമിച്ചു കൊണ്ടിരിക്കുന്നു മാധ്യമസ്ഥാപനമാണിതെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്.