നഗ്‌ന ചിത്രങ്ങള്‍ പണയം വെച്ചാല്‍ വായ്പ 

ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, വ്യവസായ വായ്പ, കൃഷി വായ്പ തുടങ്ങി എന്തിനും ഏതിനും വായ്പ ലഭിക്കും. സ്വര്‍ണം, വീടിന്റെ  ആധാരം, വാഹനത്തിന്റെ ആര്‍.സി ബുക്ക് അങ്ങനെ വിലപിടിപ്പുള്ള രേഖകള്‍ ഈട് വച്ചാണ് വായ്പകള്‍ വാങ്ങാറുള്ളത്. എന്നാല്‍, രേഖകള്‍ ഇല്ലാതെ വായ്പ ലഭിച്ചാലോ? 
ചൈനയിലാണ് ഇത്തരത്തില്‍ വായ്പകള്‍ ലഭിക്കുക.  പക്ഷെ വായ്പ ലഭിക്കുന്നതിനു ചില ഉപാധികള്‍ ഉണ്ട്. സ്വന്തം നഗ്‌ന ചിത്രങ്ങള്‍ പണയം വെച്ചാല്‍ ചൈനയിലെ ചില സ്വകാര്യ വ്യക്തികളില്‍ നിന്നുമിപ്പോള്‍ ലോണ്‍ ലഭിക്കും. 
ഇതിനായി നഗ്‌നമായി നില്‍ക്കുന്ന സെല്‍ഫികളാണ് എടുക്കേണ്ടത്. ചിത്രത്തിനൊപ്പം ഇരുവശവും വ്യക്തമാകുന്ന രീതിയില്‍ ഐഡി കാര്‍ഡും ഉണ്ടായിരിക്കണം. 
കൂടാതെ, ലോണ്‍ എടുക്കുന്നവരുടെ നഗ്‌നമായ വീഡിയോയും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. വീഡിയോയില്‍ പേര്, ലോണിന്റെ  തുക, പലിശ, തിരിച്ചടയ്‌ക്കേണ്ട തീയതി എന്നിവ വ്യക്തമാക്കിയിരിക്കണം.
കൂടാതെ, ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകള്‍ നേരിടുമെന്ന സമ്മതവും നല്‍കണം. തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കും അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അയച്ച് നല്‍കും. 
ഇതിനെല്ലാമപ്പുറം, 'ഫ്‌ളഷ് പേബാക്ക്' എന്ന പേരിലും തിരിച്ചടവ് നല്‍കാം. പണം നല്‍കാതെ ലൈംഗിക  ബന്ധത്തില്‍ ഏര്‍പ്പെട്ട് ഈ വായ്പ തിരിച്ചടയ്ക്കാം. ചൈനയിലെ ഒരു സ്വകാര്യ വായ്പ സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഈ ലോണ്‍ വിവരം പുറം ലോകം അറിഞ്ഞത്. 17നും 23നും ഇടയില്‍ പ്രായമുള്ള 161 പെണ്‍കുട്ടികളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് സ്ഥാപനത്തില്‍ നിന്നും ചോര്‍ന്നത്. 

Latest News