സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനായി. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയേറ്ററുകളില്‍ എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയനില്‍ മമ്മൂട്ടിയുമുണ്ടാകും. അഭിനേതാവായിട്ടില്ലെങ്കിലും, ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദസാനിധ്യമുണ്ടാകും. സംവിധായകന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിട്ടുണ്ട്.
'നന്ദി മമ്മൂക്ക, ഒടിയന്‍ എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോള്‍ താങ്കളുടെ ഇടിമുഴക്കമാര്‍ന്ന ശബ്ദം കൂടിയായപ്പോള്‍ എന്റെ ഒടിയന്‍ പൂര്‍ണ്ണമാകുന്നു,' ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് 'ഒടിയന്‍' സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.