പീഡന പരാതിയില്‍ ചാനല്‍ മേധാവിയെ അറസ്റ്റ് ചെയ്തു. രാഹുല്‍ സൂരിയെന്ന സ്വകാര്യ ചാനല്‍ ഹെഡാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരേ പരാതി നല്കിയത് ഈ ചാനലില്‍ തന്നെ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകയാണ്. ഡല്‍ഹി ആസ്ഥാനമായ ചാനലിന്റെ മേധാവിയാണ് രാഹുല്‍ സുരി. തന്നെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചാബിബേഗ് പോലീസാണു രാഹുലിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതി ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് താമസിക്കുന്നത്. രാഹുല്‍ രണ്ടു മൂന്നുതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും യുവതി മൊഴി നല്‍കി.