ന്യൂദല്‍ഹി- സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് തീരുമാനങ്ങളെടുത്തിരുന്നത് സ്വതന്ത്രമായി അല്ലായിരുന്നുവെന്നും അദ്ദേഹം 'ബാഹ്യ സ്വാധീനത്തിലായിരുന്നു'വെന്നും ഈയിടെ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കൂര്യന്‍ ജോസഫ്. ഇതിനു പിന്നില്‍ ആരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തന രീതികളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് കൂര്യന്‍ ജോസഫ്. കോടതിയുടെ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും സുപ്രീം കോടതിയേയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് സ്വന്തമായല്ല തീരുമാനങ്ങല്‍ കൈക്കൊള്ളുന്നതെന്ന് ഞങ്ങല്‍ക്ക് ഉറപ്പായിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനു മേല്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് ഞങ്ങല്‍ കണ്ടെത്തി. ഇത് ഏതെങ്കിലും ഒന്നോ രണ്ടോ തീരുമാനങ്ങളുടെപേരിലല്ല. പൊതുവില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലായിരുന്നില്ല നടന്നിരുന്നത്-ജസ്റ്റിസ് കൂര്യന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ജസ്റ്റിസ് കൂര്യനെ കൂടാതെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ്, മുന്‍ ജഡ്ജി ജെ. ചെലമേശ്വര്‍, മദന്‍ ബീ ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ ജനുവരിയില്‍ പത്രസമ്മേളനം നടത്തിയവര്‍. ഇന്ത്യയുടെ ചരിത്രത്തിലാധായമായാണ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്നത്.