സിനിമാ മേഖലയില്‍ നിന്നുകൊണ്ടു തന്നെ ബിസിനസ് രംഗത്തും തിളങ്ങുന്ന താരങ്ങള്‍ നിരവധിയാണ്. ചിലര്‍ ഹോട്ടല്‍ നടത്തുന്നു. മറ്റു ചിലര്‍ മീന്‍ കച്ചവടം. യുവതാരങ്ങളില്‍ ഗ്ലാമര്‍ താരമായ ഹണി റോസാണ് ബിസിനസ് രംഗത്ത് പുതുതായെത്തിയത്. തികച്ചും വ്യത്യസ്തമായ ബിസിനസ് മേഖലയാണ് ഹണി തെരഞ്ഞെടുത്തിരിക്കുന്നത്.ഹണി എന്ന ബ്രാന്‍ഡ് നെയിമില്‍ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. തന്റെ നാട്ടിലെ കുറേ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനമാകുമെന്ന സന്തോഷവുമുണ്ട്. നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ക്രബര്‍ ഹണി ബ്രാന്‍ഡില്‍ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഇന്ന് വൈകിട്ട് നാലിനു കൊച്ചി ലുലു മാളില്‍ നടത്തി. സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. മോഹന്‍ലാലാിരുന്നു ഉദ്ഘാടകന്‍. .
ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് 20 വര്‍ഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉല്‍പാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നല്‍കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു.രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉല്‍പന്നത്തിന്റെ കയറ്റുമതി സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.