പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങള്‍ വരുന്നതില്‍ നിന്ന് ഇത് നമ്മളെ രക്ഷിക്കും.
മുഖസൗന്ദര്യത്തിന് ഇത് ബെസ്റ്റാണ്. വീട്ടില്‍ നിന്ന് തന്നെ ചെയ്യാന്‍ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ ഫേഷ്യല്‍. ഇതില്‍ ആവശ്യമായ വൈറ്റമിന്‍ 'എ' ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യം മാത്രമല്ല ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുവരെ പപ്പായ ഉപയോഗിക്കുന്നത് ഉത്തമമാണ്.
പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചര്‍മ്മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും.